2011, ജൂൺ 24, വെള്ളിയാഴ്‌ച

അതിവേഗം; ബഹുദൂരം ...

അഴിമതിരഹിത ഭരണം ലക്ഷ്യം: ആര്‍.എസ് ഗവായി


തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവെയ്ക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന മുഖവുരയോടെ ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ നയപ്രഖ്യാപന പ്രസംഗം. അതിവേഗം ബഹുദൂരം എന്നതാണ് നയം.

അഴിമതിക്കാരെ മാറ്റാതെ എന്ത് അഴിമതിനിര്‍മാര്‍ജ്ജനം?: വി.എസ്‌

 
കേരളത്തിലായാലും, കേന്ദ്രത്തിലായാലും അഴിമതിക്കാരെ മാത്രം കൂട്ടിനുള്ള കോന്ഗ്രസ്സുകാരാ, ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ആഭാസകരമായ വര്‍ത്തമാനം...
ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ ഭരണം തികച്ചും അഴിമതിവിമുക്തമായിരിക്കും എന്ന്...

നിങ്ങള്‍ ഭരിച്ച്ചോളു, ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നു, സ്വയം പുളകിതരാകുന്നു...

2011, ജൂൺ 3, വെള്ളിയാഴ്‌ച

end endosulfan...

"വാര്‍ത്ത :എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍"

കണ്ണുണ്ടായിട്ടും കാണാത്ത അധികാരികളെ;
കൂടുതല്‍ വിളവിനായി വിഷം തെളിക്കുന്നവരെ;
നിങ്ങള്‍ വിഷമഴ പെയ്യിക്കുന്നത് ഒരു തലമുറയുടെ സ്വപ്നങ്ങളിലേക്കാണ്...
ജീവിക്കാനുള്ള അവകാശം നമ്മളെപോലെ അവര്‍ക്കുമുണ്ട്;
ജീവിതം മരണത്തെക്കാള്‍ ഭീകരമാണ് എന്ന് തെളിയിച്ച ഒരു നൂറു ചിത്രങ്ങള്‍ക്ക് മേല്‍ നിന്നുകൊണ്ട് കണ്ണിറുക്കി കാണിക്കാന്‍ നിങ്ങള്‍ക്കിപ്പഴും പറ്റുന്നുണ്ടല്ലോ... ഹാ, കഷ്ടം..
Edit
Mathrubhumi||Against Endosulfan

2011, മേയ് 24, ചൊവ്വാഴ്ച

പ്രവാസം...

പ്രവാസം...
എനിക്കെന്നും തോന്നാറുണ്ട് ഞാനൊരു പ്രവാസിയാണെന്നു;
എല്ലാവര്‍ക്കുമിടയില്‍    ജീവിക്കുമ്പോഴും  ഒരു ഒറ്റപ്പെടല്‍,
ഏകാന്തത വല്ലാതെ കീഴ്പെടുത്തുന്നു.
എനിക്കറിയാം, അനുഭവങ്ങളുടെ അഭാവങ്ങളാണ് നമ്മളെയൊക്കെ ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന്
എങ്കിലും, ഈ പ്രശ്നമില്ലായ്മയിലും  പ്രശ്നങ്ങളുണ്ടെന്ന് ഭാവിക്കുന്നതാണ് തെറ്റ് എന്ന്.
പ്രവാസമനുഭവിക്കാത്ത സ്വയം പ്രവാസം  സൃഷ്ടിക്കുന്ന ഒരു പ്രവാസിയാണ് ഞാന്‍ ...