2011, ജൂൺ 24, വെള്ളിയാഴ്‌ച

അതിവേഗം; ബഹുദൂരം ...

അഴിമതിരഹിത ഭരണം ലക്ഷ്യം: ആര്‍.എസ് ഗവായി


തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം അഴിമതിരഹിത ഭരണം കാഴ്ചവെയ്ക്കണമെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന മുഖവുരയോടെ ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ നയപ്രഖ്യാപന പ്രസംഗം. അതിവേഗം ബഹുദൂരം എന്നതാണ് നയം.

അഴിമതിക്കാരെ മാറ്റാതെ എന്ത് അഴിമതിനിര്‍മാര്‍ജ്ജനം?: വി.എസ്‌

 
കേരളത്തിലായാലും, കേന്ദ്രത്തിലായാലും അഴിമതിക്കാരെ മാത്രം കൂട്ടിനുള്ള കോന്ഗ്രസ്സുകാരാ, ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ആഭാസകരമായ വര്‍ത്തമാനം...
ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ ഭരണം തികച്ചും അഴിമതിവിമുക്തമായിരിക്കും എന്ന്...

നിങ്ങള്‍ ഭരിച്ച്ചോളു, ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നു, സ്വയം പുളകിതരാകുന്നു...

2011, ജൂൺ 3, വെള്ളിയാഴ്‌ച

end endosulfan...

"വാര്‍ത്ത :എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍"

കണ്ണുണ്ടായിട്ടും കാണാത്ത അധികാരികളെ;
കൂടുതല്‍ വിളവിനായി വിഷം തെളിക്കുന്നവരെ;
നിങ്ങള്‍ വിഷമഴ പെയ്യിക്കുന്നത് ഒരു തലമുറയുടെ സ്വപ്നങ്ങളിലേക്കാണ്...
ജീവിക്കാനുള്ള അവകാശം നമ്മളെപോലെ അവര്‍ക്കുമുണ്ട്;
ജീവിതം മരണത്തെക്കാള്‍ ഭീകരമാണ് എന്ന് തെളിയിച്ച ഒരു നൂറു ചിത്രങ്ങള്‍ക്ക് മേല്‍ നിന്നുകൊണ്ട് കണ്ണിറുക്കി കാണിക്കാന്‍ നിങ്ങള്‍ക്കിപ്പഴും പറ്റുന്നുണ്ടല്ലോ... ഹാ, കഷ്ടം..
Edit
Mathrubhumi||Against Endosulfan